കൊട്ടിയൂർ വൈശാഖ ഉത്സവ തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശങ്ങളുമായി പൊലീസ്.

കൊട്ടിയൂർ വൈശാഖ ഉത്സവ തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശങ്ങളുമായി പൊലീസ്.
May 15, 2026 05:33 AM | By PointViews Editor

കൊട്ടിയൂർ : വൈശാഖ ഉത്സവത്തിൻ്റെ ഭാഗമായി കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അനുജ് പാലിവാളിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും വിവിധ വകുപ്പുകൾ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് നിർദേശം നൽകുകയും ചെയ്തു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി. നാരായണൻ നായർ, , പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ, കേളകം പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോസഫ്, കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചാക്കോ തൈക്കുന്നേൽ, കൊട്ടിയൂർ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ തോമസ് ആമക്കാട്ട്, പഞ്ചായത്തംഗം ഓമന ഭരതൻ, പഞ്ചായത്ത് സെക്രട്ടറി റെജി പി മാത്യു, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ, എസ്ഐ കെ. മുഹമ്മദലി, വില്ലേജ് ഓഫിസർ പി.എം.ഷാജി, ഡോ.അരുൺ ജോസ്, തഹസിൽദാർ അനീഷ് ശങ്കർ,എക്‌സിക്യൂട്ടീവ് ഓഫിസർ കെ. ഗോകുൽ

തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പൊലീസ് മുന്നോട്ട് വച്ച നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.


മണിത്തറയുടെ ഇരു വശങ്ങളിൽ വച്ച് പ്രസാദ വിതരണം നൽകുന്നതിന് സൗകര്യം ഒരുക്കണം. തിരുവഞ്ചിറയ്ക്ക് പുറത്ത് കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തണം. മണിത്തറയിൽ പ്രസാദ വിതരണം ഭണ്ഡാര എഴുന്നള്ളത്തോടു കൂടി തന്നെ നടപ്പിൽ വരുത്തണം മോഷണം തടയുന്നതിന് കൂടുതൽ ക്യാമറകൾ സ്ഥാപിക്കുകയും പൊലീസ് ഔട്ട്പോസ്റ്റിൽ ദൃശ്യങ്ങൾ തൽസമയം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും വേണം എല്ലാ പാർക്കിങ് ഏരിയകളിലും ക്യാമറകൾ സ്ഥാപിക്കണം. പ്രകാശ ക്രമീകരണവും നടത്തണം. പാമ്പറപ്പാൻ മുതൽ മന്ദംചേരി വരെയുള്ള കോപ്ലക്‌സുകളിലും സിസിടിവി ക്യാമറ സ്‌ഥാപിക്കണം. എല്ലാ ക്യൂവിലും വാളറയക്ക് മുന്നിലും. മണിത്തറയിലെ ക്യൂ ലഭിക്കുന്ന രീതിയിൽ റൊട്ടേറ്റിങ് ക്യാമറ സ്‌ഥാപിക്കണം. അപ്പം പ്രസാദം വിതരണ കൗണ്ടറുകളിൽ പ്രസാദ ലഭ്യത രാത്രി വരെ ഉറപ്പ് വരുത്തണം ക്യൂവിൽ നിൽക്കുന്ന ഭക്തജനങ്ങൾക്ക് മഴ നനയാതിരിക്കാൻ സൗകര്യം ഒരുക്കണം. ഭക്തജനങ്ങൾ ക്യൂവിൽ നിന്ന് തളർന്ന് കുഴഞ്ഞ് വീണാൽ അടിയന്തര ശ്രദ്ധ ലഭിക്കുന്നതിന് സന്നിധാനത്ത് മെഡിക്കൽ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കാൻ സൗകര്യം ഒരുക്കണം. കുടിവെള്ള വിതരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സന്നദ്ധ പ്രവർത്തകരെ ഏർപ്പെടുത്തണം ദേവസ്വം കണ്ടെത്തിയ സ്‌ഥലങ്ങളിൽ പാർക്കിങ് സൗകര്യത്തിന് ഒപ്പം പ്രഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകണം. അക്കരെ ഇക്കരെ, ഇടബാവലി എന്നിവിടങ്ങളിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് കൂടതൽ സൗര്യങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. അന്യസംസ്‌ഥാന ഭക്തർ കൂടുതൽ വരുന്നത് കൊണ്ട് അന്യഭാഷകളിലുള്ള അനൗൺസ്മെൻ്റുകളും ബോർഡുകളും ഏർപ്പെടുത്തേണ്ടതാണ്. ടപ്പെടുത്തേണ്ടതാണ്. കുളിക്കടവുകളിൽ വെളിച്ച സംവിധാനവും ഫയർ റെസ്ക്യൂവിന് സഹായവും ലഭ്യമാക്കണം. പുഴയുടെ ഇരുവശങ്ങളിലും ബാരിക്കേഡ് സ്‌ഥാപിക്കണം. റോഡപകടങ്ങൾ ഉണ്ടാകുന്ന അവസരങ്ങളിലും ഫയർ സർവീസ് സേവനം ലഭ്യമാക്കണം. ലഹരി വിൽപനയ്ക്കെതിരെ എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കണം ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ വനം വകുപ്പിൻ്റെ സേവനം എല്ലാ സമയത്തും ലഭ്യമാക്കണം ആരോഗ്യ വകുപ്പിന്റെ സേവനം ദിവസം മുഴുവനും ലഭ്യമാക്കണം. ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന ഉണ്ടാകണം. കൊട്ടിയൂർ എഫ്എച്ച്സിയിൽ ഡോക്ട‌ർമാരുടെ സേവനം മുഴുവൻ സമയവും ലഭ്യമാക്കണം. കൂടുതൽ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കണം. കൂടുതൽ ആംബുലൻസുകളും ഒരുക്കണം. തലശ്ശേരി, കണ്ണൂർ, ഇരിട്ടി, വടകര പ്രദേശങ്ങളിലേക്ക് കെഎസ്ആർടിയിസിയുടെ കുടുതൽ സർവീസുകൾ ഉണ്ടാകണം. വൈകുന്നേരങ്ങളിലും രാത്രി യാത്രയ്ക്കും ആവശ്യാനുസരണം ബസ് ലഭ്യമാക്കണം. പേരാവൂർ മുതൽ ബോയ്സ് ടൗൺ വരെയും മഞ്ഞളാംപുറം നെടുംപൊയിൽ റോഡിലും അപകടങ്ങൾ കുറക്കുന്നതിന് പൊലീസുമായി ചേർന്ന് പരിശോധന നടത്തുന്നതിന് ആർടിഒ ഇടപെട്ട് സൗകര്യം ഒരുക്കണം. റിക്കവറി വാൻ സംവിധാനം ഒരുക്കണം.


നിരവധി അപകടങ്ങൾ നടന്നിട്ടുള്ള ബോയ്‌സ് ടൗൺ ചുരത്തിലെ കോൺക്രീറ്റ് ഭിത്തി തകർന്നതും റോഡ് തകർന്നതും പുനർ നിർമിക്കുവാനും അറ്റകുറ്റ പണികൾ നടത്താനും ഉടൻ നടപടി ഉണ്ടാകണം. റോഡിലെ കുഴികൾ അടച്ച് പൂർണമായും ഗതാഗതത്തിന് യോഗ്യമാക്കണം. ചാണപ്പാറ, കണിച്ചാർ, അയോത്തു ചാൽ, കേളകം, കൊട്ടിയൂർ വരെയുള്ള വിവിധ സ്‌ഥലങ്ങളിൽ റോഡരികിലെ കുഴികൾ നികത്തുന്നതിനും ഇരുവശങ്ങളിലെയും കാടുകൾ നീക്കം ചെയ്യുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്. കടകളിലെ വിലനിലവാരവും, ഹോട്ടലുകളിലെ ശുചിത്വവും ഉറപ്പുവരുത്തവാൻ വേണ്ട മിന്നൽ പരിശോധനകൾ നടത്തുവാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം. സ്വകാര്യ പാർക്കിങ് മേഖലകളിൽ വെളിച്ച സംവിധാനം ഏർപ്പെടുത്തുകയും, ഫീസ് ഏകീകരിക്കുകയും വേണം.. വൈദ്യുതി മുടങ്ങാതെ കൃത്യമായി ലഭ്യമാക്കണം. തകരാറുകൾ സമയബന്ധിതമായി പരിഹരിക്കാൻ നടപടി ഉണ്ടാകണം. പ്രവർത്തനരഹിതമായ തെരുവു വിളക്കുകൾ പ്രവർത്തിപ്പിക്കണം. വ്യാപാരികൾ ഹോട്ടലുകളിലും വ്യാപാരസ്‌ഥാപനങ്ങളിലും വിലവിവര പട്ടിക പ്രദർശിപ്പിക്കണം. 24 മണിക്കൂറും ബോയ്‌സ് ടൗൺ മുതൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തും. കൊട്ടിയൂർ ദർശനത്തിനല്ലാതെ വരുന്ന വാഹനങ്ങൾ നെടുംപൊയിൽ ചുരത്തിലൂടെ വഴി തിരിച്ചുവിടുന്നതിനും നടപടി സ്വീകരിക്കണം.

Police have issued instructions to control the crowd at the Kottiyoor Vaisakha festival.

Related Stories
പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

Jun 4, 2026 06:22 AM

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന് ആരോപണം

പൊളിഞ്ഞ കിഫ്ബിയുടെ കഴുക്കോലും ഊരി ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും. കുടുംബവാഴ്ച നടത്തിയെന്ന്...

Read More >>
വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ.  ജനം ജാഗ്രത പാലിക്കുക

Jun 3, 2026 02:07 PM

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത പാലിക്കുക

വിജയാ... നാളെ ധവളപത്രം വരും കേട്ടോ. സിപിഎം വിലക്കയറ്റ വിരുദ്ധ സമരം നാളെത്തന്നെ നടത്തുന്നത് ധവളപത്രത്തെ മറയ്ക്കാൻ. ജനം ജാഗ്രത...

Read More >>
ജയൻ്റ് കില്ലർ,കിങ്ങ് മേക്കർ, ക്രൈസിസ് മാനേജർ, ട്രബ്ൾഷൂട്ടർ ഒരേയൊരു ഡി.കെ. ഇനി കർണാടകയെ നയിക്കും.

Jun 3, 2026 09:57 AM

ജയൻ്റ് കില്ലർ,കിങ്ങ് മേക്കർ, ക്രൈസിസ് മാനേജർ, ട്രബ്ൾഷൂട്ടർ ഒരേയൊരു ഡി.കെ. ഇനി കർണാടകയെ നയിക്കും.

ജയൻ്റ് കില്ലർ,കിങ്ങ് മേക്കർ, ക്രൈസിസ് മാനേജർ, ട്രബ്ൾഷൂട്ടർ ഒരേയൊരു ഡി.കെ. ഇനി കർണാടകയെ...

Read More >>
നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല

Jun 2, 2026 10:41 PM

നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല

നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ...

Read More >>
ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം തുടരുമോ?

Jun 2, 2026 05:04 PM

ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം തുടരുമോ?

ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം...

Read More >>
മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.

Jun 1, 2026 03:17 PM

മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.

മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ്...

Read More >>
Top Stories